Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
ഇന്ത്യക്കെതിരായ ചാരവൃത്തി,മാധ്യമപ്രവർത്തകനായ വിവേക് രഘുവംശിയും അറസ്റ്റിൽ

May 18, 2023

May 18, 2023

ന്യൂസ്‌റൂം ബ്യുറോ  
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ പദ്ധതികളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ വിവേക് രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തു.
ഡിഫന്‍സ് റിസര്‍ച്ച്‌ ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ (ഡിആര്‍ഡിഒ) പ്രതിരോധ പദ്ധതികളും സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയെന്നാണ് കേസ്.

വിവേക് രഘുവംശിയുടെ സഹായിയെയും സിബിഐ കസ്റ്റഡിയില്‍ എടുത്തു. നാവികസേന മുന്‍ കമാന്‍ഡര്‍ ആശിഷ് പഠക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുകള്‍ കണ്ടെടുത്തതിനു ശേഷമാണ് സിബിഐ അറസ്റ്റിലേക്ക് കടന്നത്.

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച്‌ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുല്‍ക്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ആര്‍എസ്‌എസുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു   പ്രദീപ് കുല്‍ക്കർ. ആര്‍എസ്‌എസുമായുള്ള തന്റെ ബന്ധത്തിന്റെ തലമുറകളുടെ പഴക്കമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രദീപ് കുല്‍ക്കര്‍ തന്നെ  വെളിപ്പെടുത്തിയിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe 


Latest Related News