Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പശ്ചിമേഷ്യയിൽ നിലപാട് മയപ്പെടുത്തിയില്ലെങ്കിൽ ഖേദിക്കേണ്ടി വരും, ബൈഡന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

September 03, 2021

September 03, 2021

തെൽഅവീവ് : മിഡിൽ ഈസ്റ്റിൽ കൈക്കൊള്ളുന്ന നിലപാടുകൾ പുനഃപരിശോധിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേലിന്റെ താക്കീത്. ഈജിപ്തിലും സൗദിയിലും മറ്റും നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളിൽ ബൈഡൻ വിമർശനാത്മകമായി ഇടപെട്ടാൽ, ഈ രാജ്യങ്ങൾ അമേരിക്കയുടെ ശത്രുപക്ഷത്തോട് അടുക്കുമെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ.

"ഇറാൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഈ നിലപാടുകൾ ഗുണം ചെയ്യുക, ഈ രാജ്യങ്ങളോട് കൂടുതൽ അടുക്കാൻ സൗദിയും ഈജിപ്തും അടങ്ങുന്ന അറബ് രാജ്യങ്ങൾ ശ്രമിക്കും" ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞു. സൗദിയേയും ഈജിപ്തിനെയും തങ്ങളുടെ പക്ഷത്ത് നിർത്തി ഇറാനെ നേരിടാമെന്ന ഇസ്രായേൽ മോഹങ്ങൾക്ക് ബൈഡന്റെ നീക്കങ്ങൾ തിരിച്ചടിയാവുന്നതായും ഇസ്രായേൽ പത്രമായ "ടൈംസ് ഓഫ് ഇസ്രായേൽ" റിപ്പോർട്ട് ചെയ്തു. ചൈനീസ് കമ്പനികളുമായി കൂടുതൽ കരാറുകൾ ഒപ്പിട്ടതിന് പിന്നാലെയാണ് ഇസ്രായേൽ ഈ നിരീക്ഷണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ഇസ്രായേലിൽ ഈയിടെ ഉത്‌ഘാടനം ചെയ്യപ്പെട്ട അൽ ഹൈഫ തുറമുഖ ടെർമിനലിന്റെ സാങ്കേതിക ചുമതലയും ചൈനീസ് കമ്പനിക്കാണ്.

യു.എ.ഇ ഉൾപ്പെടെയുള്ള ചില ഗൾഫ് രാജ്യങ്ങളുമായി കൂടുതൽ ബന്ധമുണ്ടാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതിനിടെയാണ് ജോ ബൈഡനുള്ള ഈ മുന്നറിയിപ്പ്.

വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക 

https://www.facebook.com/newsroomme


Latest Related News