Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ അന്തരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ 

December 07, 2020

December 07, 2020

തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ  അന്തരിച്ചെന്ന അഭ്യൂഹവുമായി ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍. എന്നാല്‍ മരണം ഔദ്യോഗികമായി ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.81-കാരനായ ആയത്തുള്ള അലി ഖാംനഇ 1989 മുതലാണ് ഇറാന്റെ പരമോന്നത പദവിയിലേക്കെത്തുന്നത്. 1981-89 കാലയളവില്‍ അദ്ദേഹം ഇറാന്റെ പ്രസിഡന്റായിരുന്നു.

യു.എസ്സ്.ല്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ജൂയിഷ് പ്രസ്സും മറ്റു വാര്‍ത്താ പോര്‍ട്ടലുകളുമാണ് ആയത്തുള്ള അലി അലി ഖാംനഇ അന്തരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത്. അനാരോഗ്യത്തെ തുടര്‍ന്ന് മകന്‍ സയിദ് മുജ്തബ ഖാംനഇക്ക്  അധികാരം കൈമാറിയതായി നേരത്തെ ചില ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News