Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വെസ്റ്റ് ബാങ്കിലെ പലസ്തീനികളുടെ വീടുകള്‍ ഇസ്രയേല്‍ തകര്‍ത്തു; 16 പലസ്തീനികളെ അറസ്റ്റ് ചെയ്തു

December 09, 2020

December 09, 2020

വെസ്റ്റ് ബാങ്ക്: ഇസ്രയേല്‍ അധീന വെസ്റ്റ് ബാങ്കിലെ പലസ്തീനികളുടെ വീടുകള്‍ ഇസ്രയേല്‍ തകര്‍ത്തു. 16 പലസ്തീനികളെ അറസ്റ്റ് ചെയ്തതായും മേയര്‍ വെളിപ്പെടുത്തി. 

ജോര്‍ദാന്‍ താഴ്‌വരയിലെ റാസ് അല്‍-ഔജ ടൗണിലെ അഞ്ചു വീടുകള്‍ ഇസ്രയേലി അധിനിവേശ സേന തകര്‍ത്തു എന്നാണ് മേയര്‍ സലാ ഫ്രീജാത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. 

വീടുകള്‍ തകര്‍ത്തതോടെ 50 ഓളം പേര്‍ ഭവനരഹിതരായി. ഒരു കിണറും അധിനിവേശ സേന നശിപ്പിച്ചു. അല്‍ സിമിയ പ്രദേശത്തെ ഒരു കൂടാരവും അവര്‍ പിടിച്ചെടുത്തു. ഹൈബ്രോണ്‍ നഗരത്തിന് തെക്കുള്ള ബിറീനില്‍ ഒരു കാരവാനും പിടിച്ചെടുത്തുവെന്ന് ആക്റ്റിവിസ്റ്റായ ഫുവാദ് അല്‍ അമോര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്കില്‍ രാത്രി നടത്തിയ റെയ്ഡുകളില്‍ 16 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തതായി പലസ്തീന്‍ പ്രിസണ്‍ സൊസൈറ്റി അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖ ഹമാസ് അംഗമായ ഖാലിദ് തഫേഷും (55) ഉള്‍പ്പെടുന്നു. 

300,000 പലസ്തീനികള്‍ താമസിക്കുന്ന ഏരിയ സി എന്ന പ്രദേശത്താണ് വീടുകള്‍ തകര്‍ത്തത്. ബെഡൂയിന്‍, ഹെര്‍ഡിങ് എന്നീ സമൂഹങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഗുഹകളിലും ടെന്റുകളിലും കാരവാനുകളിലുമാണ് ഭൂരിഭാഗം പേരും താമസിക്കുന്നത്. 

1995 ല്‍ ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഓസ്‌ലോ ഉടമ്പടി പ്രകാരം കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കിനെ ഏരിയ എ, ബി, സി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരുന്നു. 

അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിനെയും കിഴക്കന്‍ ജറുസലേമിനെയും അധിനിവേശ പ്രദേശങ്ങളായാണ് കാണുന്നത്. അവിടെയുള്ള എല്ലാ ജൂത കുടിയേറ്റങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. 

പലസ്തീന്റെ കണക്കുകള്‍ പ്രകാരം 39 സ്ത്രീകളും 155 കുട്ടികളും ഉള്‍പ്പെടെ 4,400 പലസ്തീനികളാണ് ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്നത്. 


Latest Related News