Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വടക്കൻ ഇറാഖിൽ വിമാനത്താവളത്തിന് നേരെ ആക്രമണം,വഴികൾ അടച്ചു

September 12, 2021

September 12, 2021

എര്‍ബില്‍: വടക്കന്‍ ഇറാഖില്‍ എര്‍ബില്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം. ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമാണ് ആക്രമണം നടന്നത് .ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയെതെന്നാണ് വിവരം. ആദ്യമായാണ് ഇവിടെ സായുധ ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തുന്നത.്
സ്‌ഫോടനത്തില്‍ ആളപായമില്ല. തുടര്‍ന്ന് സുരക്ഷാ സേന വിമാനത്താവളത്തിലേക്കുളള വഴികള്‍ അടച്ചു.2500 ഓളം അമേരിക്കന്‍-ഇറാഖ് സൈന്യമാണ് പ്രദേശത്താകെ വിന്യസിച്ചിരിക്കുന്നത്. കുര്‍ദിഷ് പ്രസിഡന്റ് നെച്ചിവര്‍വന്‍ ബര്‍സാനിയുടെ നേതൃത്വത്തിലുള്ള ഇറാഖി കുര്‍ദിസ്ഥാനിലെ സ്വയം ഭരണപ്രദേശത്തിന്റെ തലസ്ഥാനമാണ് എര്‍ബില്‍.

അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനകളാരും മുന്നോട്ട് വന്നിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതിന് മുന്‍പ് ഇറാഖിലെ ബാഗ്ദാദിലെ വിമാനത്താവളം ലക്ഷ്യമാക്കി മൂന്ന ഡ്രോണുകള്‍ വന്നിരുന്നു.


Latest Related News