Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഫിഫ സമ്മർദം ഫലിച്ചു,ഇറാനിലെ സ്റ്റേഡിയത്തിൽ ഫുട്‍ബോൾ മത്സരം കാണാൻ വനിതകൾ എത്തി

August 26, 2022

August 26, 2022

ടെഹ്‌റാൻ :ഫിഫ ഉൾപെടെയുള്ള  അന്താരാഷ്ട്ര കായിക സംഘടനകളുടെ ശക്തമായ സമ്മർദത്തിന് വഴങ്ങി പരിമിതമായ എണ്ണം ഇറാനിയൻ വനിതകൾക്ക് സ്റ്റേഡിയത്തിൽ ഫുട്‍ബോൾ മത്സരങ്ങൾ കാണാൻ  ഭരണകൂടം  അനുമതി നൽകി.ഇതാദ്യമായാണ് ടെഹ്‌റാനിലെ ഒരു സ്റ്റേഡിയത്തിലേക്ക് ലീഗ് ഫുട്ബോൾ മത്സരം കാണാൻ വനിതകൾ എത്തുന്നത്.

വ്യാഴാഴ്ച ഇറാനിയൻ തലസ്ഥാനത്തെ ആസാദി സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.നൂറുകണക്കിന് സ്ത്രീകൾ ഇഷ്ട ടീമുകളുടെ നിറങ്ങളിൽ അലങ്കരിച്ച്,ഇറാൻ പതാകകൾ വഹിച്ച് പ്രത്യേക  ഗേറ്റിലൂടെയാണ്  സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്.

ടെഹ്‌റാനിലെയും ഇറാനിലെയും ഏറ്റവും വലുതും ജനപ്രിയവുമായ ടീമുകളിലൊന്നായ എസ്റ്റെഗ്ലാൽ എഫ്‌സിയും സനാത് മെസ് കെർമാൻ എഫ്‌സിയും തമ്മിലുള്ള മത്സരം കാണാനാണ് ഇതാദ്യമായി വനിതകൾ സ്റ്റേഡിയത്തിൽ എത്തിയത്.

അന്താരാഷ്ട്ര ഫുട്‌ബോളിന്റെ ഭരണ സമിതിയായ ഫിഫയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) ഈ മാസം ആദ്യം ഒരു സംയുക്ത കത്തിൽ വനിതകളെ ലീഗ് മത്സരങ്ങളിലേക്ക് അനുവദിക്കണമെന്ന് ഇറാനിയൻ അധികാരികളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനുമതി നൽകിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News