Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ മോചനം ഉടൻ; നിയമ നടപടികൾ പൂർത്തിയായതായി ഇറാൻ

September 23, 2019

September 23, 2019

തെഹ്‌റാൻ: മാസങ്ങൾക്ക് മുൻപ് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ ഉടൻ മോചിപ്പിക്കുമെന്നു സൂചന. സ്വീഡിഷ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലായ സ്റ്റെന ഇംപെറോയ്ക്ക് തിരിച്ചുപോകാമെന്ന് ഇറാൻ സർക്കാർ വക്താവ് അലിയു റാബിഇ അറിയിച്ചു.

കപ്പൽ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തീകരിച്ചതായി അലിയു പറഞ്ഞു. എണ്ണക്കപ്പലിനെ മോചിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി. കപ്പലിന് ഇനി രാജ്യം വിടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബ്രിട്ടീഷ് എണ്ണ കപ്പലിന് എന്ന് തീരം വിടാൻ കഴിയുമെന്ന്  ഇറാൻവ്യക്തമാക്കിയിട്ടില്ല.

രണ്ടു മാസം മുൻപാണ് ഹോർമുസ്‌ കടലിടുക്കിൽ വെച്ച് രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെന ഇംപെറോ ഇറാൻ നാവികസേന പിടികൂടിയത്. സംഭവം മേഖലയിൽ പുതിയ രാഷ്ട്രീയ സംഘർഷത്തിനിടയാക്കിയിരുന്നു. എട്ട് ഇന്ത്യക്കാർ ഉൾപെടെ 23 ജീവനക്കാരാണ് കപ്പലിൽ ഉള്ളത്.
 


Latest Related News