Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഇറാൻ പണി തുടങ്ങി : പതിന്മടങ്ങു ശേഷിയുള്ള ആണവ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു 

September 07, 2019

September 07, 2019

കരാറിനു മുന്‍പ് രാജ്യം ഉപയോഗിച്ചിരുന്ന സംവിധാനത്തിന്റെ പതിന്മടങ്ങ് ശേഷിയുള്ളതാണു പുതുതായി ആരംഭിക്കുന്നത്.
തെഹ്‌റാന്‍: ആണവ കരാറിലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കിയ ഇറാന്‍ ആണവ വികസന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചു. സമ്പുഷ്ടീകൃത യുറേനിയം സംഭരണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവ പ്ലാന്റുകളിലെ സെന്‍ട്രിഫ്യൂജുകളില്‍ ഇന്ധനം നിറച്ചുതുടങ്ങിയതായി ഇറാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇറാനിലെ നതാന്‍സിലുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ അത്യാധുനികമായ സെന്‍ട്രിഫ്യൂജുകള്‍ ആരംഭിച്ചതായി ഇറാന്‍ ആറ്റമിക് എനര്‍ജി ഓര്‍ഗനൈനേഷന്‍ വക്താവ് ബെഹ്‌റോസ് കമാല്‍വന്ദി അറിയിച്ചു. ആണവ കരാറില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ചുതുടങ്ങിയെന്നും കൂടുതല്‍ വേഗമേറിയതും അത്യാധുനികവുമായ സെന്‍ട്രിഫ്യൂജുകളുടെ വികസനം ഇതില്‍ ഉള്‍പ്പെടുമെന്നും കമാല്‍വന്ദി വ്യക്തമാക്കി.

കരാറിനു മുന്‍പ് രാജ്യം ഉപയോഗിച്ചിരുന്ന സംവിധാനത്തിന്റെ പതിന്മടങ്ങ് ശേഷിയുള്ളതാണു പുതുതായി ആരംഭിക്കുന്നത്. ആണവ കരാറിലെ മറ്റു കക്ഷികള്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ ഈ നടപടികളെല്ലാം പുനപരിശോധിക്കാനും ഇറാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ചയാണ് മൂന്നാംഘട്ട കരാര്‍ വ്യവസ്ഥാ പിന്മാറ്റം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ക്കാണ് ഇന്നലെയും ഇന്നുമായി രാജ്യത്തെ ആണവ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ തുടക്കമിട്ടിരിക്കുന്നത്.


Latest Related News