Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത - ബാംഗ്ലൂർ പോരാട്ടം

September 20, 2021

September 20, 2021

ഇന്ത്യൻ പ്രീമിയർ ലീഗിലെ മുപ്പത്തി ഒന്നാം മത്സരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സും, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. അബുദാബി ഷെയ്ഖ് സായദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 7:30 നാണ് മത്സരം. ഇരുവരും കഴിഞ്ഞ റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ 38 റൺസിന് വിജയം സ്വന്തമാക്കിയിരുന്നു. 

സീസണിൽ കളിച്ച ഏഴിൽ അഞ്ചുമത്സരങ്ങളിലും തോറ്റ കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തിലും പരാജയം സംഭവിച്ചാൽ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചുതുടങ്ങും. മറുഭാഗത്ത്, മികച്ച ഫോമിലുള്ള ബാംഗ്ലൂരിന് ഇന്ന് മികച്ച മാർജിനിൽ വിജയിക്കാനായാൽ പോയിന്റ് ടേബിളിൽ തലപ്പത്തെത്താം. മുൻപ് 27 വട്ടം ഈ ടീമുകൾ ഏറ്റുമുട്ടിയതിൽ 14 തവണ ജയം കൊൽക്കത്തയ്‌ക്കൊപ്പം നിന്നപ്പോൾ 13 വട്ടം ബാംഗ്ലൂർ വിജയിച്ചു.


Latest Related News