Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് സെൻട്രൽ ജയിലിൽ ഡ്രോണുകൾ പറന്നെത്തിയ സംഭവത്തിൽ ദുരൂഹത,അന്വേഷണം ഊർജിതമാക്കി

September 26, 2022

September 26, 2022

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി: കുവൈത്ത്സെൻട്രൽ ജയിൽ കോംപ്ലക്സിലേക്ക് മൂന്നു ഡ്രോണുകൾ പറന്നെത്തിയ സംഭവത്തിൽ അധികൃതർ  അന്വേഷണം ഊർജിതമാക്കി. സുലൈബിയയിലെ സെൻട്രൽ ജയിൽ പരിസരത്തേക്കാണ് വെള്ളിയാഴ്ച  മൂന്നു ഡ്രോണുകൾ അനധികൃതമായി പ്രവേശിച്ചത്. ജയിൽ പരിസരത്ത് ലാൻഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തിയ  സുരക്ഷാ ഉദ്യോഗസ്ഥർ   . ഒരു ഡ്രോൺ പിടിച്ചെടുത്തു. മറ്റ് രണ്ടു ഡ്രോണുകൾ പറന്നകന്നു.
വെള്ളിയാഴ്ച സെൻട്രൽ ജയിൽ പരിസരത്തേക്ക് മൂന്നു ഡ്രോണുകൾ പ്രവേശിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജയിൽ പരിസരത്തുതന്നെ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ  ഉദ്യോഗസ്ഥർ  ഒരു ഡ്രോൺ പിടിച്ചെടുക്കുകയായിരുന്നു. മറ്റ് ഡ്രോണുകൾ അതിവേഗം പറന്നകന്നു. ഒന്ന് സുലൈബിയ ഭാഗത്തേക്കും മറ്റൊന്ന് അൽ-റാഖി മേഖലയിലേക്കുമാണ് രക്ഷപ്പെട്ടത്.

സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്താനായി പിടിച്ചെടുത്ത ഡ്രോൺ ക്രിമിനൽ എവി‍ഡൻസ് ഡിപ്പാർട്ട്മെൻ്റിനു കൈമാറി. സെൻട്രൽ ജയിൽ അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ജയിൽ വാർഡുകളിൽ റെയ്ഡ് നടത്തി. 70 മൊബൈൽ ഫോണുകൾ, കേബിളുകൾ, ഇൻ്റർനെറ്റ് വിതരണ ഉപകരണങ്ങൾ, കത്തികൾ, മയക്കുമരുന്ന് തുടങ്ങിയവ കണ്ടെടുത്തു. തടവുകാരെ കേന്ദ്രീകരിച്ചാണ്  അന്വേഷണം പുരോഗമിക്കുന്നതെന്നാണ് വിവരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News