Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പുതുചരിത്രം, ഒരിന്നിംഗ്‌സിലെ 10 വിക്കറ്റും വീഴ്ത്തി അജാസ് പട്ടേൽ

December 04, 2021

December 04, 2021

മുംബൈ : ടെസ്റ്റ്‌ ക്രിക്കറ്റ് മത്സരത്തിലെ ഒരു ഇന്നിങ്സിലെ മുഴുവൻ വിക്കറ്റുകളും വീഴ്ത്തുകയെന്ന ചരിത്രനേട്ടം സ്വന്തമാക്കി അജാസ് പട്ടേൽ. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് ഈ നേട്ടം കൈവരിച്ചത്. 

ഇന്ത്യൻ താരം അനിൽ കുംബ്ലെ, ഇംഗ്ലണ്ട് താരം ജിം ലേക്കർ എന്നീ താരങ്ങൾ മാത്രമാണ് ഇതിന് മുൻപ് ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ളത്. ഇടംകയ്യൻ സ്പിന്നറായ അജാസ് 47.5 ഓവറിൽ 119 റൺസ് വഴങ്ങിയാണ് ഇന്ത്യൻ നിരയിലെ പത്ത് പേരെയും വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ മായങ്ക് അഗർവാളിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ 325 റൺസാണ് ഇന്ത്യ എടുത്തത്.


Latest Related News