Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
പുതിയ കോവിഡ് വകഭേദം : ഇന്ത്യ വിമാനയാത്രക്കാർക്കുള്ള മാർഗരേഖ പുതുക്കി

September 04, 2021

September 04, 2021

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ഇന്ത്യ വിമാനയാത്രക്കാർക്കുള്ള മാർഗരേഖ പുതുക്കി. യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ട രാജ്യങ്ങൾ, പശ്ചിമേഷ്യയിലെ രാജ്യങ്ങൾ, ബ്രിട്ടൻ മുതലായ ഇടങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിലേക്ക് വിമാനം കയറാനാവൂ. ഇന്ത്യയിൽ എത്തിയ ഉടനെ ഇവർ റാപിഡ് ടെസ്റ്റ്‌ നടത്തുകയും വേണം. 


സാർസ് കോവ്‌ 2 എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം കൂടുതൽ അപകടകാരിയാണെന്ന ഗവേഷണങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് ഈ നടപടി. വാക്സിനുകളെ പ്രതിരോധിക്കാൻ കഴിവുള്ള പുതിയ തരം വൈറസുകൾ വേഗം പടരുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അതേ സമയം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ തുർക്കി എടുത്തുമാറ്റി. യാത്രയ്ക്ക് പതിനാല് ദിവസം മുൻപെങ്കിലും വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് തുർക്കിയിലെത്താം.


Latest Related News