Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
രാജ്യം വിട്ട് ആറുമാസം കഴിഞ്ഞാൽ ഇഖാമ റദ്ദാകും, കുവൈത്തിലെ ഗാർഹികതൊഴിലാളികൾക്ക് മുന്നറിയിപ്പ്

December 19, 2021

December 19, 2021

കുവൈത്ത് സിറ്റി : രാജ്യത്തെ ഇഖാമ നിയമത്തിൽ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് നൽകിയ ഇളവുകൾ എടുത്തുമാറ്റിയതായി കുവൈത്ത് അറിയിച്ചു. വിമാനസർവീസുകൾ പുനരാരംഭിക്കുകയും, കുവൈത്തിലേക്ക് എളുപ്പമെത്താൻ വഴിയൊരുങ്ങുകയും ചെയ്തതോടെയാണിത്. ആറുമാസത്തോളം രാജ്യത്തിന്റെ പുറത്ത് പോയാൽ ഇഖാമ സ്വമേധയാ അസാധുവാകുമെന്ന് താമസകാര്യവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഗാർഹികതൊഴിലാളികൾക്ക് മാത്രമാണ് ഈ നിയമം ബാധകമെങ്കിലും, ഏറെ വൈകാതെ മറ്റ് തൊഴിൽ മേഖലകളിലും സമാനമായ നിയമം കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 

2021 ഡിസംബർ ഒന്ന് മുതലുള്ള കാലയളവാണ് ഇതിനായി പരിഗണിക്കുക. ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളാൽ തൊഴിലാളികൾക്ക് ആറുമാസത്തിലും അധികം രാജ്യം വിട്ടുനിൽക്കേണ്ടി വന്നാൽ സ്പോൺസർമാർ മുഖേന പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷ അധികൃതർ വിശദമായി പരിശോധിച്ച ശേഷം അനുമതി നൽകും. ആറുമാസത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപാണ് അപേക്ഷ നൽകേണ്ടത്. തൊഴിലാളി വിദേശത്തുള്ളപ്പോൾ ഓൺലൈൻ ആയി ഇഖാമ പുതുക്കാനുള്ള സൗകര്യം നേരത്തെ അധികൃതർ ഒരുക്കിയിരുന്നു. ഈ സംവിധാനം മാറ്റമില്ലാതെ തുടരും.


Latest Related News