Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇറാഖിൽ വൻ സ്ഫോടനം : നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

December 07, 2021

December 07, 2021

ബസ്ര : ഇറാഖിലെ ബസ്ര നഗരത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനവസ്തുക്കൾ നിറച്ച ഒരു മോട്ടോർബൈക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ബസ്ര ഗവർണർ ആസാദ് അൽ ഈദാനിയെ ഉദ്ധരിച്ച് ഇറാഖി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷമേ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ കഴിയൂ എന്നും, പ്രാഥമിക പരിശോധന അനുസരിച്ച് മോട്ടോർബൈക്കാണ് അപകടകാരണം എന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. നഗരത്തിലെ ഒരു പ്രാധാന ആശുപത്രിയുടെ സമീപത്തായി നടന്ന സ്‌ഫോടനത്തിൽ ഒരു വാഹനത്തിന് തീ പിടിക്കുകയും, ഒരു മിനി ബസ്സിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.


Latest Related News