Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
യമനിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ ജിസിസി അനുരഞ്ജന യോഗം,പങ്കെടുക്കില്ലെന്ന് ഹൂതികൾ

March 20, 2022

March 20, 2022

റിയാദ് : യമനിൽ കാലങ്ങളായി തുടർന്നുവരുന്ന ആഭ്യന്തരപ്രശ്നങ്ങൾക്ക് പരിസമാപ്തി കുറിക്കാൻ, ജി.സി.സി നടത്തുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഹൂതികൾ അറിയിച്ചു. ഈ മാസം 29 മുതൽ, ഏപ്രിൽ 7 വരെ റിയാദിലെ ജി.സി.സി. ആസ്ഥാനത്ത് ചർച്ച നടത്തുമെന്നായിരുന്നു ഗൾഫ് സമാധാന കൗൺസിൽ അറിയിച്ചിരുന്നു. ഹൂതികളുടെ പിന്മാറ്റത്തിൽ അത്ഭുതമില്ലെന്നും, ഇത് പ്രതീക്ഷിച്ചതാണെന്നുമായിരുന്നു യമൻ സർക്കാറിന്റെ പ്രതികരണം. 

മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുക, യമനിലെ സർക്കാർ സ്ഥാപനങ്ങളെ ഭരണഘടനയ്ക്ക് അനുസൃതമായി ശക്തിപ്പെടുത്തുക, ജനങ്ങളുടെ ദുരിതമകറ്റുക, ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ സമാധാന ചർച്ചകൾ തുടരുക തുടങ്ങിയവയാണ് ചർച്ചയിൽ മുഖ്യ അജണ്ടയാവുക. യമനിലെ മുഴുവൻ കക്ഷികളെയും ചർച്ചയുടെ ഭാഗമാവാൻ ക്ഷണിച്ചിട്ടുണ്ടെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്റാദ് അറിയിച്ചു. ചർച്ചയിലെ ഹൂതികളുടെ അസാന്നിധ്യം സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാവും.


Latest Related News