Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സൗദിയിലെ നജ്‌റാനിൽ വീണ്ടും മിസൈൽ ആക്രമണം,പത്തിലേറെ സൈനികർ കൊല്ലപ്പെട്ടതായി ഹൂതികൾ 

December 29, 2019

December 29, 2019

റിയാദ് :  സൗദി അതിർത്തി നഗരമായ നജ്‌റാനിൽ മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 10 ലേറെ പേർ മരിച്ചതായും നിരവധി സൈനികർക്ക് പരിക്കേറ്റതായും തുർക്കിയിലെ അനദോലു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹൂതി വക്താവ് മുഹമ്മദ് അബ്ദുൽ സലാം ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 

സെപ്റ്റംബറിൽ ഹൂതികൾ ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2016 മുതൽ തുടരുന്ന രൂക്ഷമായ ആഭ്യന്തര കലാപത്തിൽ ഇതുവരെ 70,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.


Latest Related News