Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സൗദി വ്യവസായ മേഖല ലക്ഷ്യമാക്കി ഹൂത്തി ആക്രമണം, 2 ഡ്രോണുകൾ തകർത്തെന്ന് സഖ്യസേന

January 24, 2022

January 24, 2022

റിയാദ് : ഇന്ത്യക്കാരടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അബുദാബി ആക്രമണത്തിന് പിന്നാലെ, സൗദിക്ക് നേരെയും ഹൂത്തികളുടെ ആക്രമണം. വ്യവസായ മേഖലയായ അഹമ്മദ് അൽ മസരിഹയെ ലക്ഷ്യമാക്കി രണ്ട് ഡ്രോണുകളാണ് ഹൂത്തികൾ അയച്ചത്. ഇവയെ കൃത്യമായ ഇടപെടലിലൂടെ നിഷ്ക്രിയമാക്കാൻ സഖ്യസേനയ്ക്ക് കഴിഞ്ഞെങ്കിലും, രണ്ട് പ്രവാസികൾക്ക് സംഭവത്തിൽ പരിക്കേറ്റു.

പുലർച്ചെ 4:30 നാണ് രണ്ട് ബാലിസ്റ്റിക്ക് മിസൈലുകൾ സൗദിയെ ലക്ഷ്യമാക്കി എത്തിയത്. റഡാറുകളുടെ സഹായത്തോടെ ഇവയെ കണ്ടെത്തിയ സഖ്യസേന, ആകാശത്ത് വെച്ചുതന്നെ ഇവ തകർത്തു. മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് രണ്ടുപേർക്ക് പരിക്കേറ്റത്. സംഭവത്തിന്‌ പിന്നാലെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.


Latest Related News