Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
സൈനികമേധാവിയുടെ നില ഗുരുതരം, മരണം 11 ആയി

December 08, 2021

December 08, 2021

ഊട്ടി : സംയുക്തസൈനികമേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ മരണം 11 ആയി. ആകെ പതിനാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരെ രക്ഷിക്കാൻ കഴിഞ്ഞെന്നും, ഇവരുടെ നില അതീവഗുരുതരമായി തുടരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. 

ശരീരത്തിന്റെ എൺപത് ശതമാനം ഭാഗത്തും പൊള്ളലേറ്റ നിലയിൽ ബിപിൻ റാവത്തും ഭാര്യയും വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബിപിൻ യാദവിന്റെ ഭാര്യ മരണപ്പെട്ടു എന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.  അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ അറിയിക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും, വ്യോമസേനാ മേധാവി വിആർ ചൗധരിയും അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.


Latest Related News