Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പലസ്തീനി തടവുകാരെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് സൗദിയോട് ഹമാസ്

March 25, 2021

March 25, 2021

ഗാസ: പലസ്തീനി തടവുകാരെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് സൗദി അറേബ്യയോട് ആവശ്യപ്പെട്ട് ഇസ്ലാമിക സംഘടനയായ ഹമാസ്. തടവുകാരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഹമാസ് ഈ ആവശ്യം ഉയര്‍ത്തിയത്. 

'സൗദി അറേബ്യയിലെ ഹമാസ് മുന്‍ പ്രതിനിധിയായ 83 കാരന്‍ ഡോ. മുഹമ്മദ് അല്‍ ഖുദാരി ഗുരുതരാവസ്ഥയിലാണ്.' -ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മൂസ അബു മര്‍സൗഖ് ട്വീറ്റ് ചെയ്തു. യാതൊരു കുറ്റവും ചുമത്താതെയാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മകനെയും മറ്റ് പലസ്തീനികളെയും തടവിലാക്കിയിരിക്കുന്നതെന്നും മര്‍സൗഖ് കൂട്ടിച്ചേര്‍ത്തു. മാനുഷിക പരിഗണന വച്ച് അവരെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം സൗദിയോട് ആവശ്യപ്പെട്ടു.

2019 ഏപ്രില്‍ നാലിനാണ് അല്‍ ഖുദാരിയെ മകനൊപ്പം കസ്റ്റഡിയിലെടുത്തത്. പലസ്തീനികളെ ലക്ഷ്യം വച്ചുള്ള വലിയ പ്രചരണത്തിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

ജയിലില്‍ വേണ്ടത്ര ആരോഗ്യ സംരക്ഷണം ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി. വലതുകാല്‍ ചലിപ്പിക്കാനുള്ള ശേഷി ഭാഗികമായി നഷ്ടപ്പെട്ട അദ്ദേഹത്തിന് ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും മകന്റെ സഹായം വേണം. 

അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനു ശേഷം അല്‍ ഖുദാരിയെയും മകന്‍ ഹാനിയെയും പ്രത്യേക ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്ഥിരീകരിച്ചു. അഭിഭാഷകനെ നിഷേധിച്ചത് ഉള്‍പ്പെടെ നിയമപരമായ നടപടിക്രമങ്ങളുടെ കടുത്ത ലംഘനങ്ങളാണ് വിചാരണാ വേളയില്‍ ഉണ്ടായത് എന്ന് ആംനസ്റ്റി പറയുന്നു. അറസ്റ്റിലായ സമയത്ത് അല്‍ ഖുദാരി ക്യാന്‍സര്‍ ചികിത്സയിലായിരുന്നുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News