Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഹിസ്ബുല്ല മുന്‍ നേതാവ് മരിച്ച നിലയില്‍

September 09, 2019

September 09, 2019

ബെയ്‌റൂത്ത്: ഹിസ്ബുല്ല മുന്‍ നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന ശൈഖ് അലി ഹാതൂമിനെയാണ് ബെയ്‌റൂത്തിലെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നഗരപ്രാന്തത്തിലെ ബൂര്‍ജ് അല്‍ബരാജ്‌നഹിലാണു സംഭവം. പൊലീസ് സ്ഥലത്തെത്തി അനുബന്ധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരണകാരണം അറിവായിട്ടില്ല.
അലി ഹാതൂമിന്റെ മരണം ഹിസ്ബുല്ല വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സൈനിക ചുമതലയിലുണ്ടായിരുന്ന അലി കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പദവിയില്‍നിന്നു മാറിനിന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇദ്ദേഹം സംഘടനാ ഭരണകാര്യ ചുമതലയില്‍ തുടര്‍ന്നതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Latest Related News