Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
തുര്‍ക്കിയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; എട്ട് കൊവിഡ് രോഗികള്‍ വെന്ത് മരിച്ചു

December 19, 2020

December 19, 2020

അങ്കാറ: തുര്‍ക്കിയുടെ തെക്കു കിഴക്കന്‍ പ്രവിശ്യയായ ഗസിയാന്‍ടെപ്പിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ എട്ട് കൊവിഡ് രോഗികള്‍ വെന്ത് മരിച്ചു. തുര്‍ക്കി സമയം പുലര്‍ച്ചെ 4:45 ഓടെയായണ് അപകടം ഉണ്ടായത്.  

സാന്‍കോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഹൈ-ഫ്‌ളോ ഓക്‌സിജന്‍ തെറാപ്പി മെഷീനില്‍ നിന്നാണ് ഐ.സി.യുവിലേക്ക് തീ പടര്‍ന്നതെന്ന് യൂണിവേഴ്‌സിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. 

ഏഴ് കൊവിഡ് രോഗികള്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എട്ടാമത്തെ രോഗി മരിച്ചത്. മരിച്ച എല്ലാവരും 56 നും 85 നും ഇടയില്‍ പ്രായമുള്ളവരാണ്. 

തീപിടിത്തമുണ്ടായി ഉടന്‍ തന്നെ പൊലീസും അഗ്നിശമനസേനയും ആശുപത്രിയിലെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി യൂണിവേഴ്‌സിറ്റി അറിയിച്ചു. 

അതേ സമയം, തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ഗസിയാന്‍ടെപ്പ് ഗവര്‍ണര്‍ വ്യക്തമാക്കി. സാന്‍കോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്ന 11 കൊവിഡ്-19 രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും പ്രാദേശിക ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു.

'ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്. തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഞങ്ങളുടെ എല്ലാ പൗരന്മാരോടും അള്ളാഹു കരുണ കാണിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അവരുടെ ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.' -ഗസിയാന്‍ടെപ്പ് ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News