Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കാൽപന്ത് കളിയിൽ അറബ് ലോകം ആർക്കൊപ്പമെന്ന് ഇന്നറിയാം,ഫൈനൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്ക്

December 18, 2021

December 18, 2021

ദോഹ :  ഫിഫ അറബ് കപ്പ് ഫുട്ബോളിന്‍റെ ഫൈനല്‍ മത്സരം ഇന്ന്. ഖത്തര്‍ സമയം വൈകിട്ട് ‌ആറ് ‌മണിക്ക് അൽ ഖോർ ആൽബയ്ത്ത് സ്റ്റേഡിയത്തിലാണ് കിക്കോഫ്. കാൽപന്ത് കളിയിൽ അറബ് ലോകത്തെ ജേതാക്കൾ  ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 

ഏഷ്യന്‍ ശക്തികളെ വീഴ്ത്തി കലാശപ്പോരിന് ഇറങ്ങുന്നത് ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയും ടുണീഷ്യയുമാണ്. ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസമാണ് അള്‍ജീരിയയുടെ മുതല്‍ക്കൂട്ട്. റിയാദ് മഹ്റസ്, ഇസ്ലാം സ്ലിമാനി തുടങ്ങിയ സൂപ്പർതാരങ്ങൾ ഇല്ലാതിരുന്നിട്ടും അവരുടെ കരുത്ത് ചോര്‍ന്നിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ സിറിയയോട് തോറ്റ ടുണീഷ്യ പിന്നീട് മികവിലേക്കുയര്‍ന്ന ടീമാണ്. നിലവില്‍ ഗോള്‍ വേട്ടയില്‍ മുന്നിലുള്ള ജാസിരിയും‌ മികച്ച പിന്തുണ നല്‍കുന്ന ബിന്‍ലര്‍ബിയും മസാകിനിയും ടുണീഷ്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ഖത്തര്‍-ഈജിപ്ത് ലൂസേഴ്സ് ഫൈനലും ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റേഡിയം 974 ലാണ് മത്സരം.


Latest Related News