Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
യൂറോപ്യന്‍ യൂണിയനെതിരെ കേസ് നല്‍കാന്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ കുടുംബം

December 07, 2020

December 07, 2020

കെയ്‌റോ: യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഈജിപ്തിന്റെ അന്തരിച്ച മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ കുടുംബം. ഹോസ്‌നി മുബാറക്കിന്റെ ഫണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ യൂറോപ്യന്‍ നീതിന്യായ കോടതിയില്‍ നല്‍കിയ കേസ് വിജയിച്ച ശേഷമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനെതിരെ കേസ് നല്‍കുമെന്ന് ഹോസ്‌നി മുബാറക്കിന്റെ മകന്‍ അറിയിച്ചത്. 

യൂറോപ്യന്‍ യൂണിയനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാന്‍ കുടുംബ വക്കീലായ ഫരീദ് എല്‍-ദീബിനോട് ഹോസ്‌നി മുബാറക്കിന്റെ മൂത്ത മകന്‍ ഗമാല്‍ മുബാറക്ക് നിര്‍ദ്ദേശിച്ചതായി അല്‍-ഖുദ്‌സ് അല്‍-അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. 

'അന്തരിച്ച എന്റെ പിതാവിനും മാതാവിനും യൂറോപ്യന്‍ യൂണിയന്‍ നിയമവിരുദ്ധമായ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും അവര്‍ ഇരുവര്‍ക്കും യൂറോപ്യന്‍ യൂണിയനിലെ ഏതെങ്കിലും രാജ്യത്തോ ഈജിപ്തിനു പുറത്ത് എവിടെയെങ്കിലുമോ സ്വത്ത് ഉണ്ടായിരുന്നില്ല. യൂറോപ്യന്‍ യൂണിയനും മറ്റ് സ്വതന്ത്ര സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ അടിസ്ഥാനപരമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവര്‍ക്ക് വസ്തുത കണ്ടെത്താന്‍ കഴിയുമായിരുന്നു. തെറ്റായ ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാനോ എന്റെ കുടുംബവമോ ചെയ്ത ഒരു നിയമവിരുദ്ധമായ പ്രവൃത്തിയും കണ്ടെത്താന്‍ കഴിഞ്ഞില്ല.' ഗമാല്‍ മുബാറകിനെ ഉദ്ധരിച്ച് അടുത്ത കുടുംബ വൃത്തങ്ങൾ അറിയിച്ചു.  

നേരത്തേ ഈജിപ്തിന്റെ മുന്‍പ്രസിഡന്റിനും കുടുംബത്തിനും ചുമത്തിയ പിഴശിക്ഷകള്‍ യൂറോപ്യന്‍ നീതിന്യായ കോടതി അസാധുവാക്കുകയും മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടു നല്‍കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News