Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
അമേരിക്കയുമായി മിസൈല്‍ ഇടപാടിനൊരുങ്ങി തുര്‍ക്കി

September 14, 2019

September 14, 2019

അങ്കാറ: അമേരിക്കയുമായി മിസൈല്‍ ഇടപാട് ചര്‍ച്ചയുമായി തുര്‍ക്കി. യു.എസ് നിര്‍മിത പാട്രിയറ്റ് മിസൈലുകള്‍ വാങ്ങാനാണു തുര്‍ക്കിയുടെ നീക്കം. റഷ്യയുമായുള്ള മിസൈല്‍വേധ സംവിധാനങ്ങളുടെ ഇടപാടില്‍ അമേരിക്ക കടുത്ത എതിര്‍പ്പുമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കയുമായും മിസൈൽ ഇടപാട് നടത്താൻ തുർക്കി തയാറെടുക്കുന്നത്.

ആയുധ ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ ഫോണില്‍ സംസാരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അനുബന്ധ ചര്‍ച്ചകള്‍ അടുത്തയാഴ്ച നടക്കുമെന്നാണ് അറിയുന്നത്. യു.എന്‍ പൊതുസഭയില്‍ വച്ചാണ് ട്രംപും എർദോഗനും തമ്മിൽ മിസൈല്‍ ഇടപാട് ചര്‍ച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തുന്നത്.

റഷ്യയുമായുള്ള എസ്-400 ഇടപാട് നിലനിൽക്കെ തന്നെ അമേരിക്കയിൽ നിന്നും പാട്രിയറ്റ് മിസൈലുകൾ വാങ്ങാൻ തയാറാണെന്ന് എർദോഗൻ ട്രംപിനെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.എന്നാല്‍, റഷ്യയുടെ എസ്-400നോട് കിടപിടിക്കുന്ന മിസൈലായിരിക്കണമെന്നും എർദോഗൻ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.


Latest Related News