Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സ്വന്തം ടീം അവസാനമിനിട്ടിലെ ഗോളിൽ വിജയിച്ചു, ആഘോഷത്തിനിടെ പരിശീലകൻ ഹൃദയാഘാതം മൂലം മരിച്ചു

December 04, 2021

December 04, 2021

കെയ്‌റോ: ഈജിപ്ത് ലീഗിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽ മജീദിന്റെ പരിശീലകൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 53 വയസുകാരനായ അദം അൽ സെൽദാറാണ് വിജയഗോൾ ആഘോഷിക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ് മരിച്ചത്. 

അലെക്‌സാൻഡ്രിയയിൽ നടന്ന അൽ മജീദ്-അൽ സർഖ മത്സരത്തിനിടെയാണ് ദാരുണസംഭവം ഉണ്ടായത്. 91 ആം മിനിറ്റിൽ തന്റെ ടീം വിജയഗോൾ നേടിയതിന് പിന്നാലെ അദത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈജിപ്തിലെ പ്രധാനക്ലബ്ബുകളിൽ ഒന്നായ അൽ ഇസ്മായിലിയുടെ മുൻ താരമായിരുന്നു അദം.


Latest Related News