Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഗാർഹിക തൊഴിലാളികൾക്ക് വാക്സിനെടുക്കാതെ കുവൈത്തിലേക്ക് വരാൻ അനുമതി,തിരിച്ചുവരുന്നവർക്കുള്ള മറ്റു നിബന്ധനകൾ അറിയാം  

June 18, 2021

June 18, 2021

കുവൈത്ത് സിറ്റി :ഓഗസ്റ്റ് ഒന്ന് മുതൽ വാക്‌സിൻ എടുത്ത വിദേശികൾക്ക് പ്രവേശനാനുമതി നൽകിയ തീരുമാനത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഇളവ്. .ഇവർക്ക് വാക്‌സിൻ എടുക്കാതെ തന്നെ വരാൻ കഴിയുമെന്ന് ആഭ്യന്തര തൊഴിൽ ഓഫീസുകളുടെ ഫെഡറേഷൻ വ്യക്തമാക്കി.വാക്സിനെടുത്തവരെ മാത്രം  കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന നടപടിയിൽ നിന്നും ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയതായി ഫെഡറേഷൻ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു
ഇതോടെ വാക്സിൻ റിപ്പോർട്ട്  ഇല്ലാതെ ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലേക് വരാൻ കഴിയും, 

ഓഗസ്റ്റ് 1 മുതൽ റെസിഡൻസി സാധുതയുള്ള രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത പ്രവാസികൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് മന്ത്രിസഭ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്​ മു​ക്​​ത​നാ​ണെ​ന്ന്​ തെ​ളി​യ​ണം. ഫ​ലം നെ​ഗ​റ്റി​വാ​​ണെ​ങ്കി​ലും ഒ​രാ​ഴ്​​ച ഹോം ​ക്വാ​റ​ൻ​റീ​ൻ നിര്ബന്ധമായിരിക്കും..​ ആ​സ്​​ട്ര​സെ​ന​ക, ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, മൊ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ എ​ന്നീ വാ​ക്​​സി​നു​ക​ൾ മാ​ത്ര​മാ​ണ്​ കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ൽ ന​ൽ​കു​ന്ന കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ ആ​സ്​​ട്ര​സെ​ന​ക ത​ന്നെ​യാ​യ​തി​നാ​ൽ ഇ​തി​ന്​ അം​ഗീ​കാ​രം ല​ഭി​ച്ചേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച ഔദ്യോഗിക പ്ര​ഖ്യാ​പ​നം വി​ല​ക്ക്​ നീ​ക്കു​ന്ന​തി​ന്​ മു​മ്പ്​ വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ..


Latest Related News