Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഫൈസർ വാക്സിന്റെ പ്രതിരോധശേഷി കുറയുന്നു,ഇസ്രായേലിൽ വാക്സിനെടുത്തവരിലും ഡെൽറ്റ വകഭേദം പടരുന്നു

July 06, 2021

July 06, 2021

തെൽ അവീവ് : ഇസ്രായേലിൽ ഡെല്‍റ്റ വകഭേദം പടരുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന്‍റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞു. ജൂണ്‍ ആറ് മുതല്‍ ജൂലൈ മൂന്ന് വരെയുള്ള കാലയളവിലെ കണക്കാണിത്. മെയ് മുതല്‍ ജൂണ്‍ ആദ്യ വാരം വരെ ഫൈസറിന്റെ ഫലപ്രാപ്തി 94.3 ശതമാനമായിരുന്നു. ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെയാണ് വാക്സിന്‍റെ ഫലപ്രാപ്തിയില്‍ കുറവ് രേഖപ്പെടുത്തിയത്. അതേസമയം രോഗം ഗുരുതരമാകാതെ തടയാന്‍ വാക്സിന് കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാനും കഴിയുന്നുണ്ട്.

ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും വാക്സിന്‍ നല്‍കിയതോടെ ഇസ്രായേല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു. പൊതുസ്ഥലത്ത് മാസ്ക് വേണ്ട എന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ ഇസ്രായേല്‍ വരുത്തിയത് കഴിഞ്ഞ മാസമാണ്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചേക്കും. ഇസ്രായേലില്‍ 57 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. അതേസമയം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനോട് ഫൈസര്‍ പ്രതികരിച്ചിട്ടില്ല. വാക്സിന്‍ സ്വീകരിച്ചവരിലെ വൈറസ് വ്യാപനം സംബന്ധിച്ച് വിശദമായി പഠിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ പ്രായം, വാക്സിന്‍ സ്വീകരിച്ച് എത്ര കാലയളവിനുള്ളിലാണ് രോഗം ബാധിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുന്നത്. ഡിസംബര്‍ 20നാണ് ഇസ്രായേല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്സിന്‍റെ മൂന്നാംഡോസ് നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 


Latest Related News