Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
അടിയന്തിരയാത്രക്കാർക്കും കോവിഡ് ടെസ്റ്റ്‌, കേന്ദ്രസർക്കാറിന്റെ പുതിയ നീക്കം പ്രവാസികൾക്ക് കുരുക്കാവുന്നു

October 29, 2021

October 29, 2021

ദുബൈ: അടുത്ത ബന്ധുക്കളുടെ മരണമടക്കമുള്ള അടിയന്തിര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തുന്നവർക്ക് നൽകിയിരുന്ന ഇളവുകൾ ഇനി നൽകില്ലെന്ന് കേന്ദ്രം. ഇതിനായി 'എയർ സുവിധ' വെബ്‌സൈറ്റിൽ ഉണ്ടായിരുന്ന പ്രത്യേക സംവിധാനം എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. ഇതോടെ, 72 മണിക്കൂർ മുൻപ് ചെയ്ത കോവിഡ് ടെസ്റ്റിന്റെ ഫലം കൈവശമുള്ളവർക്ക് മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനൊക്കൂ

വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിക്കുന്നവർക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാനായി കേന്ദ്രമൊരുക്കിയ സംവിധാനമാണ് 'എയർ സുവിധ'. വ്യക്തിഗതവിവരങ്ങളും, 72 മണിക്കൂർ മുൻപുള്ള കോവിഡ് പരിശോധനാ ഫലവുമാണ് സുവിധയിൽ നൽകേണ്ടത്. എന്നാൽ, അടിയന്തരമായി ഇന്ത്യയിലേക്ക് പുറപ്പെടുന്നവർക്ക് സൈറ്റിലുള്ള എക്സംപ്ഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കോവിഡ് ടെസ്റ്റ്‌ ഒഴിവാക്കാമായിരുന്നു. ഈ സൗകര്യമാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. ഇന്ത്യയിൽ എത്തിയാലുടൻ വീണ്ടും കോവിഡ് ടെസ്റ്റ്‌ ചെയ്യണമെന്ന നിയമം ഉണ്ടായിരിക്കെ ആണ് യാത്രക്ക് മുൻപും ടെസ്റ്റ്‌ വേണമെന്ന അധികൃരുടെ പിടിവാശി. പല രാജ്യങ്ങളിലും കോവിഡ് ടെസ്റ്റിന്റെ  ഫലമറിയാൻ പത്തുമണിക്കൂറോളം വേണമെന്നതിനാൽ അടിയന്തിരമായി യാത്ര ചെയ്യുന്നവർക്ക് വലിയ വെല്ലുവിളിയാണ് ഈ പുതിയ നിർദ്ദേശം.


Latest Related News