Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |
വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം, വിദ്വേഷപരാമർശവുമായി ഹിന്ദു മക്കൾ കക്ഷി

November 08, 2021

November 08, 2021

ചെന്നൈ : തമിഴ് സിനിമാ താരം വിജയ് സേതുപതിയെ കയ്യേറ്റം ചെയ്യുന്നവർക്ക് 1001 രൂപ പാരിതോഷികം നൽകുമെന്ന പ്രഖ്യാപനവുമായി ഹിന്ദു മക്കൾ കക്ഷി. സമൂഹമാധ്യമത്തിലൂടെയാണ് സംഘടന ഈ ആക്രോശം നടത്തിയത്. തേവർ സമുദായ നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ തേവർ അയ്യയെ വിജയ് സേതുപതി അപമാനിച്ചു എന്നാരോപിച്ചാണ് കയ്യേറ്റത്തിന് ആഹ്വാനം ചെയ്തത്. 

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് നടനെ ക്ഷണിച്ചെങ്കിലും, പങ്കെടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതികരണം. 'തേവർ അയ്യ എന്നാൽ കാൾ മാർക്സോ ലെനിനോ ഒന്നും അല്ലല്ലോ' എന്നൊരു പ്രതികരണം കൂടെ വിജയ് സേതുപതി നടത്തി. ഇതാണ് ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരെ പ്രകോപിപ്പിച്ചത്.


Latest Related News