Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കാർ ബോംബ് സ്ഫോടനം, യമനിൽ 12 മരണം

October 31, 2021

October 31, 2021

അദെൻ : യമനിലെ അദെൻ എയർപോർട്ടിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 12 യമൻ പൗരന്മാർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപെട്ടിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

അദെനിലെ ഗവർണറെ ലക്ഷ്യമാക്കി മൂന്നാഴ്ച മുൻപ് നടന്ന ബോംബ് സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു സംഘടനയും മുന്നോട്ട് വന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സൗദിയുമായി സഹകരിച്ച് ഭരണം നടത്തുന്ന യമൻ ഗവൺമെന്റിന് വലിയ വെല്ലുവിളിയാണ് ഹൂത്തികൾ ഉയർത്തുന്നത്.


Latest Related News