Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
പത്തുവർഷം മുമ്പ് കുവൈത്തിൽ സ്പോൺസറെയും ഭാര്യയെയും കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ നാട്ടിൽ അറസ്റ്റ് ചെയ്തു

May 09, 2022

May 09, 2022

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ പൗരനായ തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരനെ സിബിഐ അറസ്റ്റ് ചെയ്തു.കുവൈത്ത് പൗരനായ ഫഹദ് ബിൻ നാസർ ഇബ്രാഹിം , ഭാര്യ സലാമ ഫരാജ് സലീം എന്നിവരാണു 2012 ൽ കൊല്ലപ്പെട്ടത്.. ഇവരുടെ ഗാർഹിക തൊഴിലാളിയായിരുന്ന ഉത്തർ പ്രദേശ് ലഖ്‌നോ സ്വദേശിയായ സന്തോഷ് കുമാർ റാണ എന്ന പ്രതിയെയാണു സി. ബി. ഐ. അറസ്റ്റ്‌ ചെയ്തത്. ഇയാളെ കൈമാറണമെന്നാവശ്യപ്പെട്ട് 2016 ഡിസംബറിൽ കുവൈത്ത് വിദേശ കാര്യ മന്ത്രാലയം ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിനു കത്തയച്ചിരുന്നു..ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തന്റെ പാസ്പോർട്ട് തടഞ്ഞു വെച്ചതിനും, മത വിശ്വാസത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിച്ചതിനുമാണ് താൻ ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തിയത്‌.കൊലപാതകത്തിനു ശേഷം സ്പോൺസറുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പാസ്സ്പോർട്ട്‌ കൈവശപ്പെടുത്തിയാണു പ്രതി നാട്ടിലേക്ക്‌ കടന്നത്..2012 ഫെബ്രുവരി 29 ന് പ്രതിയുടെ അഭാവത്തിൽ കുവൈത്ത്‌ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഫർവാനിയ ഗവർണർറ്റിലെ ആന്ദലൂസ് പ്രദേശത്ത് വെച്ചാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News