Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അസമിലെ ഭരണകൂട ഭീകരത : ഇന്ത്യൻ ഉൽപന്നങ്ങൾക്കെതിരെ അറബ് ലോകത്ത് ബഹിഷ്കരണ കാമ്പയിൻ ശക്തിയാർജിക്കുന്നു

September 28, 2021

September 28, 2021

അസമിലെ അക്രമത്തില്‍ പ്രതിഷേധിച്ച് അറബ് ലോകത്തും ഒരു വിഭാഗം ഇന്ത്യക്കെതിരെ ശക്തമായ പ്രചാരണ കാമ്പയിൻ ആരംഭിച്ചു. കൊലയാളികളെ പിന്തുണക്കരുതെന്നും ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ_കില്‍സ്_മുസ്ലീംസ് എന്ന ഹാഷ്‌ടാഗോടെ കാമ്പയിൻ ശക്തിയാർജിക്കുന്നത്. 

ഇന്ത്യയിലെ ബിജെപി ഭരണകൂടം അസം ജനതയുടെ നേരെ അഴിച്ചുവിട്ട നരനായാട്ടിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വെടിയേറ്റ് വീണ കർഷകന്റെ നെഞ്ചിൽ ആനന്ദനൃത്തം ചവിട്ടിയ ഫോട്ടോഗ്രാഫറും അറബ് ലോകത്തടക്കം ചർച്ചാവിഷയമായി. ഇതിന് പിന്നാലെയാണ് മുതിർന്ന മുസ്‌ലിം പണ്ഡിതനായ അബ്ദുൾ അസീസ് അൽ തുവൈജ്റി അടക്കമുള്ളവർ ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന വാദമുയർത്തി രംഗത്ത് വന്നത്. അസമിലെ സഹോദരങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇതെന്നും, ഏവരും ഈ ആഹ്വാനം ഏറ്റെടുക്കണമെന്നും തുവൈജ്റി ട്വിറ്ററിൽ കുറിച്ചു. മുസ്‌ലിം പണ്ഡിതരുടെ അന്താരാഷ്ട്ര സംഘടനയും ഇന്ത്യൻ ഗവണ്മെന്റിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. കണക്കുകൾ പ്രകാരം ഇരുപതിനായിരത്തോളം മുസ്‌ലിം കർഷകരെയാണ് ആസാമിൽ നിന്നും പോലീസ് ആട്ടിയിറക്കിയത്.

 


Latest Related News