Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറുമായുള്ള ബന്ധം 2017 ജൂൺ 5ന് മുമ്പുള്ള അവസ്ഥയിലെത്തുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി 

January 09, 2021

January 09, 2021

മനാമ : ഖത്തറുമായുള്ള ബന്ധം 2017 ജൂൺ 5 ന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിവരുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ.അബ്ദുൽ ലത്തീഫ് അൽ സയാനി. അൽ-ഉല കരാർ ഒപ്പിട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഇത് നടപ്പാകുമെന്നും എല്ലാ തർക്കങ്ങളും അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു ബഹ്‌റൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മേഖലയുടെ സുരക്ഷയും രാഷ്ട്രീയവുമായ പ്രശനങ്ങൾ എല്ലാ കക്ഷികളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.അൽ ഉല കരാറിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ രണ്ട് ഫോളോ-അപ്പ് കമ്മിറ്റികളും ഒരു നിയമകാര്യ സമിതിയും രൂപീകരിക്കുമെന്നുംഅദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News