Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഗുജറാത്തിലെ വിജയം,നവംബറിൽ മാത്രം എഫ്ബി പരസ്യങ്ങൾക്കായി ബിജെപി ചെലവഴിച്ചത് നാല് കോടിയിലധികം

December 10, 2022

December 10, 2022

ന്യൂസ്‌റൂം ബ്യുറോ 
ന്യൂഡൽഹി : ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഗുജറാത്ത് ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് നവംബർ 4 മുതൽ ഡിസംബർ 3 വരെ പരസ്യങ്ങൾക്കായി മാത്രം ചെലവഴിച്ചത് 2.65 കോടി രൂപ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു മാസത്തെ കണക്കാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ഫെയ്സ്ബുക്ക് പരസ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നവരായി ബിജെപി ഗുജറാത്ത് ഘടകം മാറി.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ നേരിട്ട ബിജെപി ഡൽഹി ഘടകം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റുകൾ പ്രമോട്ട് ചെയ്യുന്നതിനായി 1.07 കോടി രൂപ ചെലവഴിച്ച് കൊണ്ട് രണ്ടാം സ്ഥാനത്തുണ്ട്.

90.6 ലക്ഷം രൂപ ചെലവഴിച്ച പഞ്ചാബ് ഗവൺമെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് കഴിഞ്ഞ മാസത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച മൂന്നാമത്തെ പേജ്.

ഫേസ്ബുക്കിലെ രാഷ്ട്രീയ ചെലവുകളെക്കുറിച്ചുള്ളബൂം ലൈവിന്റെ മുൻ റിപ്പോർട്ടിൽ, കഴിഞ്ഞമാസം ബിജെപി ഗുജറാത്ത് ഘടകം 14 ലക്ഷം രൂപ മാത്രമേ ചെലവാക്കിയിട്ടുണ്ടായിരുന്നുള്ളൂ. ഗുജറാത്ത് ഇലക്ഷൻ പ്രമാണിച്ച് 1790 ശതമാനത്തിന്റെ വർദ്ധനയാണ് ഫേസ്ബുക്ക് പരസ്യത്തിൽ മാത്രം വന്നിട്ടുള്ളത്. തെരഞ്ഞെടുപ്പുകളിൽ സാമൂഹ്യമാധ്യമങ്ങൾക്കുള്ള നിർണായക പങ്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഗുജറാത്തിൽ ബിജെപിയോട് മത്സരിച്ച എഎപിയും കോൺഗ്രസും ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്. ഈ രണ്ടു പാർട്ടികളും  യഥാക്രമം 51 ലക്ഷം, 25.7 ലക്ഷം രൂപ എന്നിവ മാത്രമാണ് ഫേസ്ബുക്ക് പരസ്യങ്ങൾക്കായി നീക്കിവെച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News