Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പരേതൻ ജീവിച്ചിരിപ്പുണ്ട്?അമേരിക്ക മരിച്ചെന്നു വിധിയെഴുതിയ അയ്മൻ അൽ സവാഹിരിയുടെ പുതിയ ശബ്ദരേഖ പുറത്ത്,നടുക്കം മാറാതെ ലോകരാഷ്ട്രങ്ങൾ

September 12, 2021

September 12, 2021

വാഷിംഗ്ടണ്‍: മരിച്ചെന്ന് കരുതിയ അല്‍ ഖ്വയ്ദ തീവ്രവാദി നേതാവ് അയ്മാന്‍ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശം സെപ്തംബര്‍ 11 ആക്രമണത്തിന്റെ ഇരുപതാം വാ‌ര്‍ഷികത്തിൽ  പുറത്ത്. ഒസാമ ബിന്‍ ലാദന്റെ മരണത്തെ തുടര്‍‌ന്ന് അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത സവാഹിരി അതിനു ശേഷം ഒളിവിലായിരുന്നു. 2020 നവംബറില്‍ രോഗബാധയെതുടര്‍ന്ന് സവാഹിരി മരണമടഞ്ഞതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയ വീഡിയോയില്‍ പൂര്‍ണ ആരോഗ്യവാനായി തന്നെയാണ് സവാഹിരി കാണപ്പെട്ടത്.

അഫ്‌ഗാനിസ്ഥാനില്‍ പുതുതായി അധികാരമേറ്റെടുത്ത താലിബാന്‍ നേതൃത്വത്തെ കുറിച്ച്‌ ഒരു പരാമര്‍ശം പോലും ഇല്ലാതിരുന്ന വീഡിയോയില്‍ 2020ല്‍ കൊല്ലപ്പെട്ട നിരവധി തീവ്രവാദികള്‍ക്ക് വീര പരിവേശം നല്‍കിയിട്ടുണ്ട്. 20 വര്‍ഷത്തെ യുദ്ധത്തിനു ശേഷം അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ നിന്നും തോറ്റ് മടങ്ങിയെന്നും സെപ്തംബര്‍ പതിനൊന്നിന് അല്‍ ഖ്വയ്ദ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ ആക്രമണം അമേരിക്കയുടെ നെഞ്ചത്ത് ഏറ്റ വലിയൊരു മുറിവായിരുന്നെന്നും വീഡിയോയില്‍ പറയുന്നു.


Latest Related News