Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴി

January 04, 2021

January 04, 2021

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ മുഖേന ലഭ്യമാകും.  കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്ട്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴിയാണ് ഇതിന് സൗകര്യമുള്ളത്.


വിദേശ രാജ്യങ്ങളിൽ സമർപ്പിക്കുവാനുളള കേരളത്തിൽ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കുന്നതിനുളള നോഡൽ ഏജൻസിയായി സർക്കാർ നോർക്ക-റൂട്ട്സിനെ അധികാരപ്പെടുത്തിയിരുന്നു.  നിലവിൽ പ്രസ്തുത സേവനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജയണൽ സാക്ഷ്യപ്പെടുത്തൽ കേന്ദ്രങ്ങളിൽ ലഭ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതു ജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷൻ വിഭാഗത്തിൽ രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതില്ല.    
 

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ അഫിഡവിറ്റുകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക-റൂട്ട്സിന്റെ മേഖലാ ഓഫീസുകളിലും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്ട്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴി സമർപ്പിക്കാവുന്നതാണ്. പ്രസ്തുത സര്ട്ടിഫിക്കറ്റുകളിൽ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയനൽ ഓഫീസുകളിൽ  ലഭ്യമാണ്.  എം.ഇ.എ, അപ്പോസ്റ്റൈൽ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എംബസ്സികളുടെ അറ്റസ്റ്റേഷൻ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.  അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.   കൂടുതൽ വിവരങ്ങൾക്കായി 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News