Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |
സംയുക്തസൈനികമേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു, നാല് മരണങ്ങൾ സ്ഥിരീകരിച്ചു

December 08, 2021

December 08, 2021

ഊട്ടി : ഇന്ത്യൻ സംയുക്തസൈനികമേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു. മേധാവിയുടെ കുടുംബാംഗങ്ങളും, സൈനിക ഉഗ്യോഗസ്ഥരുമടക്കം പതിനാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ലാൻഡിങ്ങിനിടെ ആണ് അപകടം ഉണ്ടായതെന്നും, നാല് പേരുടെ മരണം സ്ഥിരീകരിച്ചെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വെല്ലിങ്ടണിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി സുളൂരിൽ നിന്നും യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. എൺപത് ശതമാനം പൊള്ളലേറ്റ നിലയിൽ ബിപിൻ റാവത്തിനെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ബിപിൻ റാവത്തിന്റെ നില അതീവഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ വ്യോമസേന വിദഗ്‌ദ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Latest Related News