Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം അറാര്‍ അതിര്‍ത്തി തുറന്ന് ഇറാഖും സൗദിയും

November 18, 2020

November 18, 2020

ഇറാഖിനും സൗദി അറേബ്യയ്ക്കും ഇടയിലെ അറാര്‍ അതിര്‍ത്തി വീണ്ടും തുറന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറാര്‍ അതിര്‍ത്തി തുറക്കുന്നത്. ഇറാഖ് അതിര്‍ത്തി-തുറമുഖ കമ്മീഷനാണ് അതിര്‍ത്തി തുറന്ന വിവരം അറിയിച്ചത്.

ഇറാഖ് ആഭ്യന്തര മന്ത്രി, ഇറാഖിലെ സൗദി അംബാസഡര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ സംഘം ബാഗ്ദാദില്‍ നിന്ന് യാത്ര ചെയ്ത് എത്തിയാണ് അറാര്‍ അതിര്‍ത്തി ഔദ്യോഗികമായി തുറന്നത്. അതിര്‍ത്തി തുറക്കുന്നത് കാത്ത് ചരക്കു ലോറികള്‍ ബുധനാഴ്ച രാവിലെ മുതല്‍ തന്നെ അതിര്‍ത്തിയില്‍ എത്തിയിരുന്നു. 

ഇറാഖും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വിഛേദിച്ച 1990 മുതല്‍ അറാര്‍ അതിര്‍ത്തി അടഞ്ഞു കിടക്കുകയായിരുന്നു. മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം വിഛേദിച്ചത്.

ചരക്കു നീക്കത്തിനും ജനങ്ങള്‍ക്ക് സഞ്ചരിക്കാനുമായി അറാര്‍ അതിര്‍ത്തി തുറന്നിരിക്കുമെന്ന് അതിര്‍ത്തി-തുറമുഖ കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.

 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News