Breaking News
കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ |
ക്യാർ ചുഴലിക്കാറ്റ്, ഇന്ത്യയിലേക്കുള്ള വ്യോമപാത മാറ്റിയതായി ഒമാൻ

November 01, 2019

November 01, 2019

മസ്കത്ത്: ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് മസ്കത്തിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന വിമാനങ്ങളുടെ വ്യോമപാത മാറ്റിയതായി മസ്കത്ത് എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചു. വ്യോമ അതിർത്തിയുടെ കിഴക്കൻ ഭാഗങ്ങളിൽ ക്യാർ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് വ്യോമപാത മാറ്റാനുള്ള നടപടികൾ തുടങ്ങിയത്. ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഒമാനും ഇന്ത്യക്കുമിടയിലെ വിമാനയാത്രകളെ ബാധിക്കാതിരിക്കാനുമാണ് കൂടുതൽ സുരക്ഷിതമായ വ്യോമപാത ഉപയോഗിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി‌എ‌സി‌എ)  പ്രസ്താവനയിൽ അറിയിച്ചു.

ഇതിനിടെ,'മഹ' ചുഴലിക്കാറ്റു ഒമാന്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  മണിക്കൂറിൽ 113 കിലോമീറ്റർ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗം. റാസൽ മദ്റക്ക തീരത്തുനിന്ന് 440 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനമെന്നും കാലാവസ്ഥാ കേന്ദ്രം  പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ദിശയിൽ തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് സമാന്തരമായാണ് കാറ്റിന്റെ സഞ്ചാരം. കാറ്റ് തീരത്ത് എത്താനിടയില്ലെന്നാണ് നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് യമെന്റെ ഭാഗമായ സൊക്കോത്ര ദ്വീപിന് സമീപം കാറ്റ് നിർവീര്യമാകാനാണ് സാധ്യത. അതേസമയം, കടൽ പ്രക്ഷുബ്ധമായിത്തന്നെ തുടരുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തീരങ്ങളിൽ തിരമാലകൾ എട്ട് മീറ്റർ വരെയും ഒമാൻ കടലിന്റെ തീരങ്ങളിൽ മൂന്ന് മീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക കെടുതികള്‍ തടയാൻ സജ്ജമാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.


Latest Related News