Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
എതിർ ടീമിനെ പരിശീലിപ്പിക്കുന്നത് ഇസ്രായേൽ സ്വദേശി, മൂന്ന് അൾജീരിയൻ താരങ്ങൾ ഫുട്ബോൾ മത്സരത്തിൽ നിന്നും പിന്മാറി

December 19, 2021

December 19, 2021

ദോഹ : ഇസ്രായേൽ പരിശീലകന്റെ ടീമിനെതിരെ കളത്തിൽ ഇറങ്ങാൻ വിസമ്മതിച്ച്‌ മുൻ അൾജീരിയൻ ഫുട്ബോൾ താരങ്ങൾ. അറബ് കപ്പ് കലാശപ്പോരാട്ടത്തിന് മുന്നോടിയായി അൽ തുമാമ സ്റ്റേഡിയത്തിൽ അരങ്ങേറിയ പ്രദർശനമത്സരത്തിലാണ് സംഭവം. ഫിഫ അറബ് ലെജൻഡ്‌സും ഫിഫ വേൾഡ് ലെജൻഡ്‌സും തമ്മിൽ നടന്ന മത്സരം വീക്ഷിക്കാൻ മൂവായിരത്തിഅഞ്ഞൂറോളം കാണികളും അൽതുമാമ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. 

റബാഹ് മജ്‌ദാർ, റാഫിക് സൈഫി, റാഫിക് ഹല്ലിചെ എന്നീ താരങ്ങളാണ് ബൂട്ടുകെട്ടാൻ തങ്ങൾ തയ്യാറല്ലെന്നറിയിച്ചതെന്ന് ഐ24ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലിയായ അവ്‌റഹാം ഗ്രാന്റ് ആയിരുന്നു ലോക ഇലവന്റെ പരിശീലകൻ. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അറബ് താരങ്ങളുടെ ടീം വിജയം കൊയ്തു.


Latest Related News