Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഫ്ഗാൻ ഫുട്ബോൾ താരം വിമാനത്തിൽ നിന്ന് വീണ് മരിച്ചു

August 19, 2021

August 19, 2021

കാബൂൾ : രാജ്യം വിടാനുള്ള പരിശ്രമത്തിനിടെ അഫ്ഗാൻ അണ്ടർ 19 ഫുട്ബോൾ താരം സാക്കി അൻവാരി വിമാനത്തിൽ നിന്നും വീണ് മരിച്ചു. കാബൂൾ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ബോയിങ് c-17 ഫ്‌ളൈറ്റിൽ നിന്നും താഴെ വീണാണ് താരം മരിച്ചതെന്ന് അഫ്ഗാൻ ന്യൂസ്‌ ഏജൻസിയായ "അരിയാന" റിപ്പോർട്ട് ചെയ്തു.

വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ തടിച്ചുകൂടിയ വീഡിയോകൾക്ക് പിന്നാലെ വിമാനത്തിൽ നിന്ന് ആളുകൾ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാക്കി അൻവാരിയുടെ മരണം ജനറൽ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.


Latest Related News