Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അഫ്ഗാൻ - ജിസിസി പ്രതിനിധികൾ ഖത്തറിൽ ചർച്ച നടത്തി

February 16, 2022

February 16, 2022

ദോഹ : ഖത്തറിൽ എത്തിയ അഫ്ഗാൻ ഭരണകൂട പ്രതിനിധികളും, ജിസിസി രാഷ്ട്രങ്ങളുടെ പ്രതിനിധികളും കൂടിക്കാഴ്‌ച്ച നടത്തി. അഫ്ഗാനിലെ ഭരണം താലിബാൻ സ്വന്തമാക്കിയതിന് ശേഷം ഇതാദ്യമായാണ് ഗൾഫ് രാഷ്ട്രങ്ങളുമായി അഫ്ഗാൻ പ്രതിനിധികൾ ചർച്ച നടത്തുന്നത്. അഫ്ഗാനിലെ ഞങ്ങളുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിലും, അവർക്ക് അടിയന്തരമായ ആവശ്യമുള്ള മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലുമുള്ള പ്രാധാന്യം ജി.സി.സി രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.  അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ജി.സി.സി രാജ്യങ്ങൾ അഫ്ഗാൻ പ്രതിനിധികൾക്ക് ഉറപ്പുനൽകി. അഫ്ഗാനിസ്ഥാനിൽ താലിബാനുള്ള പരമാധികാരവും, സ്വാതന്ത്ര്യവും അംഗീകരിക്കുന്നുവെന്നും ജി.സി.സി രാജ്യങ്ങൾ അറിയിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ കാര്യത്തിലും, അവരുടെ സ്വാതന്ത്ര്യത്തിലും അഫ്ഗാൻ കടുംപിടുത്തങ്ങൾ അവസാനിപ്പിക്കണമെന്നും ജി.സി.സി അംഗങ്ങൾ നിർദ്ദേശിച്ചു. ജി.സി.സി രാഷ്ട്രങ്ങളുടെ പ്രതിനിധികൾക്ക് പിന്നാലെ, യൂറോപ്യൻ യൂണിയന്റെ പ്രതിനിധികളുമായും അഫ്ഗാൻ ചർച്ചകൾ നടത്തും.


Latest Related News