Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
9/11 ഇസ്‌ലാമോഫോബിയ : നിരപരാധിയായ മുസ്‌ലിം യുവാവ് ജയിലിൽ കഴിഞ്ഞത് പതിനഞ്ച് വർഷം

September 12, 2021

September 12, 2021

ന്യൂയോർക്ക് : 2011 സെപ്തംബർ പതിനൊന്നിന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിന് രണ്ടു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ ഓർത്ത് ലോകം വിതുമ്പുകയാണ്.മരണപ്പെട്ടവരുടെ ബന്ധുക്കളും ആക്രമണത്തിൽ പരിക്കേറ്റവരും ആ ദുർദിനത്തെ ഓർത്ത് ഇപ്പോഴും നടുങ്ങുകയാണ്.അതേസമയം,9/11 ശേഷം ലോകം മുഴുവൻ പടർന്നുപിടിച്ച ഇസ്‌ലാമോഫോബിയയുടെ ഇരകളായ ആയിരക്കണക്കിന് മുസ്‌ലിംകളും ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തത്തിന് കാരണക്കാരായ ഭീകര ശക്തികളെ ശപിച്ച് ശേഷ ജീവിതം തള്ളി നീക്കുകയാണ്.സെപ്തംബർ പതിനൊന്നിന് ശേഷം അമേരിക്ക നടത്തിയ മുസ്ലീം വിരുദ്ധ അടിച്ചമർത്തലിന്റെ ആയിരക്കണക്കിന് ഇരകളിലൊരാളാണ് യാസീൻ അഷ്‌റഫ്.

ഭീകരത കുറ്റം ചുമത്തി 15 വർഷമാണ് അമേരിക്കൻ പോലീസ് ഷെരീഫിനെ ജയിലിലടച്ച് ശിക്ഷിച്ചത്.സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തിൽ അൽ ജസീറയാണ് യാസീൻ ആരിഫിനെ കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.ഇറാഖിലെ ഖുർദ് വംശജനും ന്യൂയോർക്ക് തലസ്ഥാനമായ അൽബാനിയിലെ മസ്ജിദുസ്സലാം പ്രസിഡന്റുമായിരുന്ന ആരിഫിനെ എഫ്‌.ബി.ഐ നടത്തിയ രഹസ്യവേട്ടയിൽ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

ഭീകരതയെ പിന്തുണച്ചതിന് രഹസ്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസ് ഭാഷ്യം.അതേസമയം,സമാധാനപ്രിയനും ഇത്തരമതസ്ഥരുമായി അടുത്ത സൗഹൃദം പുലർത്തുകയും ചെയ്തിരുന്ന യാസിൻ ആരിഫിനെ ഭീകരപ്രവർത്തനവുമായി ബന്ധിപ്പിക്കാനുള്ള വസ്തുനിഷ്ഠമായ യാതൊരു തെളിവുകളും പോലീസിന്റെ കയ്യിൽ ഇല്ലായിരുന്നു.9/11 ന് ശേഷമുള്ള അമേരിക്കയുടെ ഭീകര വിരുദ്ധ നയങ്ങളുടെ ഭാഗമായ നടപടിയെ വിമർശിച്ച് നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ചിരുന്നു.

മുപ്പത്തിനാലാം വയസ്സിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ച ആരിഫിനെ 49 ആം വയസ്സിലാണ് നിരപരാധിയെന്ന് വിധിയെഴുതി മോചിപ്പിക്കുന്നത്.നീണ്ട പതിനഞ്ചു വർഷത്തെ ജയിൽ ജീവിതം തന്റെ ജീവിതവും സ്വപ്നങ്ങളും തകർത്തുവെന്നും തന്റെ പി.എച്.ഡി ഗവേഷണ സ്വപ്നം ഇല്ലാതാക്കിയെന്നും നിറകണ്ണുകളോടെ യാസിൻ പറയുന്നു.

സെപ്തംബർ പതിനൊന്നിന് ശേഷം അമേരിക്കയിൽ രൂപപ്പെട്ട ഇസ്‌ലാമോഫോബിയയുടെ ജീവിക്കുന്ന ഇരയാണ് ആരിഫ്.ഇതിനു പിന്നാലെയാണ് അഫ്ഘാനിസ്താനും ഇറാഖും ആക്രമിക്കാൻ ജോർജ് ഡബ്ള്യു ബുഷ് ഭരണകൂടം തീരുമാനിച്ചത്.


Latest Related News