Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പ്രായം മാറിനിൽക്കും ഈ മുത്തശ്ശിക്കു മുന്നിൽ, ഫലസ്തീനിൽ നിന്നൊരു 'ബിരുദ ജിഹാദി'ന്റെ കഥ

September 30, 2021

September 30, 2021

അജു അഷ്‌റഫ് 
നിശ്ചയദാർഢ്യമുണ്ടെങ്കിൽ നിങ്ങളാഗ്രഹിക്കുന്നതെന്തും നിങ്ങളിലേക്ക് വന്നുചേരുക തന്നെ ചെയ്യുമെന്ന പൗലോ കൊയ്‌ലോയുടെ വിഖ്യാത വചനത്തിന് അടിക്കുറിപ്പാവുകയാണ്  ഫലസ്തീനിൽ നിന്നുള്ള   ജിഹാദ് ബുട്ടു എന്ന മുത്തശ്ശി. എൺപത്തിയഞ്ചാം വയസ്സിൽ ഇസ്ലാമിക നിയമത്തിൽ ബിരുദം കരസ്ഥമാക്കിയാണ് ഇവർ ലോകത്തെ അത്ഭുതപ്പെടുത്തിയത്. 1948 ൽ ആരംഭിച്ച തന്റെ പഠനജീവിതം 2021 ൽ വലിയൊരു ദൂരം താണ്ടിയതിന്റെ നിർവൃതിയിലാണ് ജിഹാദ് ബുട്ടു.

1936 ൽ വെസ്റ്റ് ബാങ്കിലെ നാബ്ലസ് പട്ടണത്തിൽ ജനിച്ച ബുട്ടുവിന്റെ ജീവിതം മാറിമറിഞ്ഞത് 1948 ലാണ്. ജൂതരുടെ ആക്രമണത്താൽ പിറന്ന നാടും, തന്റെ പഠനവും ഉപേഷിച്ച് ബുട്ടുവിനും കുടുംബത്തിനും പലായനം ചെയ്യേണ്ടി വന്നു. കൂനിന്മേൽ കുരുവെന്ന പോലെ മാതാവ് അസുഖ ബാധിതയാവുക കൂടി ചെയ്തതോടെ പഠനം തുടരുക ബുട്ടുവിന് അസാധ്യമായി. 1954 ൽ ബുട്ടു വിവാഹിതയാവുകയും, അഞ്ച് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. അറിവ് സമ്പാദിക്കാനുള്ള ത്വര അപ്പോഴും കെടാതെ കാത്ത ബുട്ടു പല ഭാഷാ കോഴ്‌സുകളും അതിനിടെ പഠിച്ചെടുത്തു. അറബിക്കും, ഇംഗ്ലീഷും, ഹീബ്രുവും പഠിച്ച ശേഷം കണക്കിലും ഒരു കോഴ്സ് പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞു. 81ആം വയസിലാണ് ബിരുദം കരസ്ഥമാക്കാൻ തനിക്കിനിയും സമയമുണ്ടെന്നും ശ്രമം തുടരണമെന്നുമുള്ള ചിന്ത അവരിൽ ശക്തി പ്രാപിച്ചത്. ഒട്ടും അമാന്തിക്കാതെ കോളേജിൽ രജിസ്റ്റർ ചെയ്ത ബുട്ടു അതിനായി അഹോരാത്രം യത്നിക്കാൻ തുടങ്ങി. 85ആം വയസിൽ, താൻ ചെറുപ്പം മുതൽ കണ്ട സ്വപ്നത്തിലേക്ക് ബുട്ടു നടന്നുകയറുകയും ചെയ്തു.

"ഞാൻ പഠിച്ച കാര്യങ്ങൾ എനിക്ക് ചുറ്റുമുള്ള ആളുകളെ ഞാൻ പഠിപ്പിക്കും. ഞാൻ പഠിച്ചതെല്ലാം എനിക്ക് മാത്രമായി സൂക്ഷിച്ചിട്ട് എന്താണ് കാര്യം...? അതിന്റെ പ്രയോജനം, അവർക്കു കൂടി ലഭിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"


Latest Related News