Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിയിൽ ബോംബ് സ്ഫോടനം,നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

November 11, 2020

November 11, 2020

റിയാദ് : സൗദിയിൽ  യൂറോപ്യന്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പങ്കെടുത്ത സെമിത്തേരിയിലെ ചടങ്ങിനിടെ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്.ജിദ്ദയിൽ  സ്ഥിതി ചെയ്യുന്ന ഒന്നാം ലോക മഹായുദ്ധ കാലത്തെ അമുസ്‌ലിം സെമിത്തേരിയില്‍ അനുസ്മരണ ചടങ്ങ് നടക്കുന്നതിടെയാണ് സ്ഫോടനം നടന്നതെന്ന് ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സ് ഉള്‍പ്പെടെ യൂറോപ്യന്‍ നയതതന്ത്ര പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ ഗ്രീക്ക് പൗരനാണ്.

ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന വാര്‍ഷിക ചടങിനിടെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള നിരവധി കോണ്‍സുലേറ്റുകള്‍ പങ്കെടുത്ത ജിദ്ദയിലെ അമുസ്‌ലിം സെമിത്തേരിയില്‍ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നതെന്ന് ഫ്രാന്‍സ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ഭീരുത്വവും നീതീകരിക്കാനാവാത്തതുമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സ് അറിയിച്ചു.

ഫ്രാന്‍സിനെ ലക്ഷ്യമാക്കി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ബുധനാഴ്ച നടന്ന സ്ഫോടനം. ഒക്ടോബര്‍ 29 ന് ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ഒരു സഊദി പൗരനെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. അതേസമയം സംഭവത്തെ കുറിച്ച്‌ സഊദി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News