Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പഞ്ചാബില്‍ സൈനിക സ്റ്റേഷനിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക സ്റ്റേഷനിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 4.35 നായിരുന്നു വെടിവെപ്പ്. പ്രദേശം സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് സംഭവിച്ചതെന്ന് സൈന്യത്തിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ വിശദീകരണമുണ്ടായിട്ടില്ല. കൊല്ലപ്പെട്ടവരുടെ വിവരങ്ങളും ലഭ്യമായിട്ടില്ല. ആക്രമണം പുറത്തുനിന്നാണോ അതോ സൈനികരിലൊരാള്‍ വെടിവെച്ചതാണോ എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്‌റ്റേഷനിലെ ദ്രുത കര്‍മ സേനയാണ് ഈ മേഖല ഇപ്പോള്‍ പരിശോധിക്കുന്നത്.

സൈനിക സ്റ്റേഷനു പുറത്ത് പൊലീസ് സംഘം കാത്തുനില്‍ക്കുന്നുണ്ടെന്ന് ഭട്ടിന്‍ഡ സീനിയര്‍ പൊലീസ് സൂപ്രണ്ട് ജി.എസ്. ഖുറാന പറഞ്ഞു. ഇതൊരു ഭീകരാക്രമണമാണെന്ന് തോന്നുന്നില്ലെന്നും സൈനിക ക്യാമ്പിലെ ആഭ്യന്തര കാര്യമായിരിക്കാമെന്നും ജി.എസ് ഖുറാന പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News