Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ 350 തടവുപുള്ളികൾക്ക് ശിക്ഷാ ഇളവ്, പട്ടികയിൽ പ്രവാസികളും

February 13, 2022

February 13, 2022

കുവൈത്ത് സിറ്റി : ഈ വർഷത്തെ പൊതുമാപ്പ് ആനുകൂല്യത്തിന്റെ പിൻബലത്തിൽ 350 തടവുകാർക്ക് ശിക്ഷയിൽ ഇളവ് ലഭ്യമാക്കാൻ തീരുമാനം. പൊതുമാപ്പിനായുള്ള പ്രത്യേക കമ്മറ്റിയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവാസികളും ബിദൂനികളും ഉൾപ്പെടുന്ന പട്ടികയിൽ നിന്നും 100 പേർക്ക് ജയിലിൽ നിന്നും മോചനം ലഭിക്കും. അവശേഷിക്കുന്ന 250 പേരുടെ ശിക്ഷാ കാലാവധി വെട്ടിച്ചുരുക്കും. 


ഇളവിന് തിരഞ്ഞെടുക്കപ്പെട്ട കുറ്റവാളികളുടെ പട്ടികയ്ക്ക് അറ്റോർണി ജനറലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയും കിട്ടിയാൽ, അന്തിമ പരിശോധനയ്ക്കും അംഗീകാരത്തിനുമായി പട്ടിക അമീരി ദിവാൻ പരിശോധിക്കും. ഫെബ്രുവരി 25 നാണ് ജയിൽ മോചിതരാവുന്നവരുടെയും ശിക്ഷാ ഇളവ് ലഭിക്കുന്നവരുടെയും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. മോചിതരായ വിദേശികളെ സ്വന്തം നാട്ടിലേക്ക് നാടുകടത്താനായി ഡീപോർട്ടേഷൻ സെന്ററുകളിലേക്ക് അയക്കും. സ്വദേശികൾക്കും ബിദൂനികൾക്കും മോചിതരായാലും യാത്രാ വിലക്കുകൾ നിലനിൽക്കുമെന്നും, ഇവരെ നിരന്തരം നീരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.


Latest Related News