Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഗുജറാത്ത് കലോല്‍ കൂട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

April 02, 2023

April 02, 2023

ന്യൂസ്‌റൂം ബ്യൂറോ
അഹമ്മദാബാദ്: കലോലില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട 12 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. 26 പ്രതികളെയാണ് പഞ്ച്മഹല്‍ അഢീഷണല്‍ സെഷന്‍സ് ജഡ്ജി ലീലാ ഭായ് വെറുതെവിട്ടത്. സാക്ഷിമൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ മതിയായ സാക്ഷിമൊഴികളില്ലെന്ന് കോടതി പറഞ്ഞു. 39 പ്രതികളാണ് കേസില്‍ ആദ്യം ഉണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചുപോയിരുന്നു.

2002 മാര്‍ച്ച് ഒന്നിനുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിനിടെ വിവിധ പ്രദേശത്തുനിന്ന് സംഘടിച്ചെത്തിയവര്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ ആക്രമിക്കുകയായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. കടകളും വീടുകളും കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിലിട്ട് ജീവനോടെ കത്തിച്ചുകൊല്ലുകയായിരുന്നു. മറ്റൊരാളെ പള്ളിക്കകത്തിട്ടാണ് തീകൊളുത്തി കൊന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News