Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ആയിരത്തി അഞ്ഞൂറോളം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ്

January 11, 2022

January 11, 2022

കുവൈത്തിലെ വിദ്യാഭ്യാസ മേഖലയിലാകെ കോവിഡ് പടർന്നുപിടിക്കുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുകൾ പ്രകാരം വിദ്യാർത്ഥികളും അധ്യാപകരും അടക്കം വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള 1500 പേരാണ് നിലവിൽ കോവിഡിന്റെ പിടിയിലുള്ളത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഓഫീസുകളുടെ ജീവനക്കാരും ഈ കണക്കിൽ പെടും. 

രാജ്യത്ത് ഞായറാഴ്ച 2999 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 433919 ആയി വർധിച്ചു. കേസുകൾ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഔഖാഫ്, നീതി ന്യായം, ഇസ്ലാമിക കാര്യം എന്നീ മന്ത്രാലയങ്ങൾ രാജ്യത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


Latest Related News