Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഹൈദരാബാദിൽ ആക്രി സംഭരണശാലയ്ക്ക് തീപിടിച്ചു, 11 മരണം

March 23, 2022

March 23, 2022

ഹൈദരാബാദ് : നഗരത്തിലെ ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീ പടർന്ന് 11 മരണം. നാല് പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. 

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിൽ പെട്ട മുഴുവൻ തൊഴിലാളികളും ബീഹാർ സ്വദേശികളാണ്. സംഭവത്തിൽ തെലുങ്കാന മുഖ്യമന്ത്രി കൽവകുണ്ട്ല ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Latest Related News